കുനിയിൽ കടവ് - അത്തോളി റോഡിൽ
ടാങ്കർ ലോറി കുഴിയിൽ താഴ്ന്നു.
ഗതാഗതം സ്തംഭിച്ചു.
അത്തോളി :പെട്രോളുമായി അത്തോളി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി റോഡരികിലെ ചളിയിൽ താഴ്ന്നു. ഈ വാഹനത്തിന് സൈഡ് നൽകിയ ചരക്ക് ലോറിയും വലത് വശം താഴ്ന്നു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
രാവിലെ 11.30 ഓടെയാണ് സംഭവം.
ജലം ജീവൻ മിഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കുഴിയിലാണ് ലോറി താഴ്ന്നത്
വെങ്ങളത്ത് നിന്ന് എത്തിയ റിക്കവറി വാനും കൊയിലാണ്ടിയിൽ നിന്നും എത്തിയ ക്രെയിൻ ഉപയോഗിച്ച് രണ്ട് വാഹനങ്ങളും മാറ്റി. ബീച്ച് ഫയർ ഫോഴ്സ്, അത്തോളി പോലീസ് സ്ഥലത്ത് എത്തി. സ്ഥിതിഗതികൾ നിയന്ത്രിച്ചു.