
ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങി
അത്തോളി : ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സ്കൂളിൻ്റെ രജിസ്റ്റർ സ്പെഷ്യൽ ട്രെയിനറായ അഞ്ജലി കൃഷ്ണയ്ക്ക് കൈമാറി. ആദ്യദിവസം അഞ്ച് കുട്ടികൾ വിദ്യാലയത്തിൽ ഹാജരായി. പുതുതായി ആരംഭിച്ച കെട്ടിടത്തിലെ പാലുകാച്ചൽ ചടങ്ങും കുട്ടികൾക്ക് മധുര വിതരണവും നടത്തി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരാം ഷീബ രാമചന്ദ്രൻ, എ എം സരിത, വാർഡ് മെമ്പർമാരായ സന്ദീപ് കുമാർ, പി എം രമ, വാസവൻ പൊയിലിൽ എന്നിവർ പങ്കെടുത്തു. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മണി മുതലാണ് സ്കൂൾ ആരംഭിക്കുക. സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിസരപ്രദേശത്തെ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഇവിടെ സൗജന്യമായി പ്രവേശനം നൽകും. കൊടശ്ശേരി അങ്കണവാടി പരിസരത്ത് 52 ലക്ഷം രൂപ ചിലവഴിച്ചാണ് ബഡ്സ് സ്കൂൾ ആരംഭിച്ചത്.