
കൊയിലാണ്ടി ദേശീയപാതയിൽ
വാഹനപകടം :
കാർ യാത്രികയ്ക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി:ദേശീയപാതയിൽ പഴയ ആർടിഒ ഓഫീസിനു മുൻപിൽ
വാഹനപകടം .സ്വിഫ്റ്റ് കാറും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
3 പേർക്ക് പരിക്ക് '
ഇന്ന് ( വ്യാഴാഴ്ച) രാവിലെ 06:30 യോടെയാണ് സംഭവം
കണ്ണൂരിൽ നിന്നും എംവിആർ ക്യാൻസർ സെന്ററിലേക്ക് രോഗിയുമായി സഞ്ചരിച്ച സ്വിഫ്റ്റ് കാറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്നു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാർ യാത്രികയ്ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജി ആർ എ എസ് ടി ഒ മജീദി ൻ്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ ഇർഷാദ്, സുകേഷ്, ലിനീഷ്, അമൽ, നിതിൻരാജ് ,ഇന്ദ്രജിത്ത്, ഹോം ഗാർഡുമാരായ ഷൈജു, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു. ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പോലീസ് അധിവേഗം നടപടി സ്വീകരിച്ചു.