ഉള്ളിയേരി ഉപതെരഞ്ഞെടുപ്പ് : റംല ഗഫൂറിന് വിജയം ',എൽഡിഎഫ്
സീറ്റ് യു ഡി എഫ് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
ഉള്ളിയേരി : പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി റംല ഗഫൂർ 238 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിലെ
ശ്രീജ ഹരിദാസിന് 362 വോട്ടുകൾ ലഭിച്ചത്.
ബിജെപി സ്ഥാനാർഥി
ശോഭാ രാജന് 108 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ ഷിനി കക്കട്ടിൽ രാജിവച്ച ഒഴിവിലെക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഇതോടെ 19 സീറ്റുകളുള്ള പഞ്ചായത്തിൽ യുഡിഎഫിന് 6 സീറ്റുകളായി.
കനത്ത മഴയിലും കനത്ത പോളിങ് ആയിരുന്നു.ആകെയുണ്ടായിരുന്ന 1309 വോട്ടർമാരിൽ 81.08% വോട്ട് പോൾ ചെയ്തു. 1073 പേർ വോട്ട് രേഖപ്പെടുത്തിയതിൽ
656 സ്ത്രീകളും
417 പുരുഷന്മാരുമായിരുന്നു
വോട്ടെണ്ണൽ രാവിലെ 10 മണിക്ക് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്നു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ കേസിൽ ഹൈക്കോടതി ഉത്തരവനുസരിച്ച്
വൻ പോലീസ് സന്നാഹം ഇന്നലെ രാവിലെ മുതൽ പോളിങ് സ്റ്റേഷനിലുണ്ടായിരുന്നു. അഡ്വ. ശാന്താറാം മുഖേനയായിരുന്നു കേസ് ഫയൽ ചെയ്തത്.
കൂരാച്ചുണ്ട്, പേരാമ്പ്ര,
പെരുവണ്ണാമുഴി, മേപ്പയ്യൂർ,
ബാലുശ്ശേരി, അത്തോളി എന്നീ 6 സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാറായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തത് .