സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ വനിത സഹായ സംഘവും സംയുക്തമായി നടത്തിയ റിലീഫ് കമ്മിറ്റി 13-ാം വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് ഡോ.സാബിറ അധ്യക്ഷയായി. ഭക്ഷണ സാധനകിറ്റ് വിതരണം റിയാദ് കെ.എം.സി.സി ബേപ്പൂർ മണ്ഡലം ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
പി.പി ഹംസ ലക്ഷദ്വീപ്, രാമദാസ് വേങ്ങേരി ,മൻസൂർ അക്കര കാസർകോട്, എം.ബാബു, പി.അനിൽ ,കെ.പി സക്കീർ ഹുസൈൻ, റീജ കക്കോടി, എൻ.പി ഷാഹിദ, കെ.പി ഷറീന, ഫൗസിയ ഒളവണ്ണ സംസാരിച്ചു.ചെയർമാൻ എ.കെ ജാബിർ കക്കോടി സ്വാഗതവും താഹിറ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.