കോളിയോട്ട് താഴം - ആശാരിക്കാവ് റോഡിൽ അപകട ഭീഷണിയായി ഉപയോഗ ശൂന്യമായ ഇലക്ട്രിക്ക്  പോസ്റ്റുകൾ ', വിശദീക
കോളിയോട്ട് താഴം - ആശാരിക്കാവ് റോഡിൽ അപകട ഭീഷണിയായി ഉപയോഗ ശൂന്യമായ ഇലക്ട്രിക്ക് പോസ്റ്റുകൾ ', വിശദീകരണവുമായി കെ എസ് ഇ ബി
Atholi News7 Dec5 min

കോളിയോട്ട് താഴം - ആശാരിക്കാവ് റോഡിൽ അപകട ഭീഷണിയായി ഉപയോഗ ശൂന്യമായ ഇലക്ട്രിക്ക് 

പോസ്റ്റുകൾ ', വിശദീകരണവുമായി കെ എസ് ഇ ബി 



സ്വന്തം ലേഖകൻ



അത്തോളി :കോളിയോട്ട് താഴം - ആശാരിക്കാവ് റോഡിൽ ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകൾ വഴിയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.

ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും മാറ്റിവെച്ച മുഴുവൻ പോസ്റ്റുകളും എടുത്ത് മാറ്റിയില്ലന്നാണ് നാട്ടുകാരുടെ പരാതി , എന്നാൽ ലേലം വിളിച്ച് അനുമതി ലഭിച്ച കരാറുകാർ പോസ്റ്റുകൾ എടുക്കുന്നതിൽ കാലതാമസം വരുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് അത്തോളി കെ എസ് ഇ ബി അസി. എൻജിനിയർ പി കെ സജീഷ് പറഞ്ഞു. കോഴിക്കോട് ഡിവിഷന് കീഴിൽ ഉപയോഗ ശൂന്യ മായ പോസ്റ്റുകൾ എടുത്ത് മാറ്റാൻ കെ എസ് ഇ ബി യിൽ നിന്നും കരാർ ലഭിച്ചത് കരുനാഗപ്പള്ളി സ്റ്റാർ ട്രെഡേഴ്‌സിനാണ്.വഴിയാത്രക്കാർക്ക് പ്രത്യേകിച്ച് മദ്രസ്സ, സ്കൂൾ കുട്ടികൾക്ക് വഴിയരികിൽ പാകിയിട്ട പോസ്റ്റുകൾ തട്ടി അപകട സാധ്യത ഏറെ യാണ്.

വാഹനങ്ങളുടെ ടയറുകൾക്ക് ഇലക്ട്രിക്ക് പോസ്റ്റിൻ്റെ കമ്പിതട്ടി കേട്പാടുകൾ സംഭവിക്കാനും സാധ്യത ഏറെയാണ് .

പ്രദേശ വാസികൾ പ്രശ്ന പരിഹാരം തേടി കെ എസ് ഇ ബി അസി. എഞ്ചിനീയർക്ക് ഒരു മാസം മുൻപ് 

പരാതി നൽകിയിരുന്നു.തുടർന്ന് ഏതാനും പോസ്റ്റുകൾ മാറ്റുകയും ചെയ്തു.ഇത്തരം പോസ്റ്റുകൾ മാറ്റി സൂക്ഷിക്കാനുള്ള സ്ഥലം ഇല്ലാത്തതും അത്തോളി കെ എസ് ഇ ബി നേരിടുന്ന പ്രതിസന്ധിയാണ്.

Recent News