കേന്ദ്ര മന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു ',
അത്തോളിയിൽ വേറിട്ട പ്രതിഷേധവുമായി
യൂത്ത് കോൺഗ്രസ്സ്
സ്വന്തം ലേഖകൻ
അത്തോളി :
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് അത്തോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു. അത്തോളി പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങ്
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താരിഖ് അത്തോളി കത്ത് പോസ്റ്റ് ചെയ്തു ഉദ്ഘാടനം ചെയ്തു . കെ.എസ്.യു ജില്ലാ സെക്രട്ടറി
ബിബിൽ കല്ലട അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.പി. സ്വാലിഹ്, ലിന്റു തുടങ്ങിയവർ നേതൃത്വം നൽകി.