കുടുംബശ്രീയ്ക്ക്
കൂടുതൽ കർമ്മ പദ്ധതി ഒരുക്കും : ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
കുടുംബശ്രീ വിപണന മേള തുടങ്ങി
അത്തോളി : കുടുംബശ്രീയ്ക്ക് കൂടുതൽ കർമ്മ പദ്ധതി പഞ്ചായത്ത് ഒരുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു.
കുടുംബശ്രീ സി ഡി എസിന്റെ ഓണം വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കാർഷിക മേഖലയിൽ കൂടുതൽ സജീവമാക്കും ഇതിന്റെ ആദ്യ പടിയാണ് വാർഡുകളിൽ പൂകൃഷി തുടക്കമിട്ടത്. മികച്ച പ്രതികരണമാണ് ലഭിച്ചത്. കുടുംബശ്രീക്കാർ പദ്ധതികളുമായി മുന്നോട്ട് വന്നാൽ പഞ്ചായത്തിന്റെ സഹകരണം ഉറപ്പായും ലഭിക്കുമെന്ന് ബിന്ദു രാജൻ കൂട്ടിച്ചേർത്തു.
സി ഡി എസ് ചെയർപേഴ്സൺ വിജില സന്തോഷ് അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപ്പന
വൈസ് പ്രസിഡന്റ് സി കെ റിജേഷ് , പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങി നിർവഹിച്ചു , സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ , ഷീബ രാമചന്ദ്രൻ , എ എം സരിത, വാർഡ് മെമ്പർമാരായ എ എം വേലായുധൻ ,സെക്രട്ടറി കെ ഹരിഹരൻ ,
സഹകരണ ആശുപത്രി പ്രസിഡന്റ് ബാലു അത്തോളി , സബ് ഇൻസ്പെക്ടർ രാജീവൻ എന്നിവർ സംസാരിച്ചു
സ്നേഹനിധി സഹായം വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാതലത്തിൽ നടത്തിയ അരങ്ങ് പരിപാടിയിൽ മൂന്നാം സ്ഥാനം നേടിയവരേയും, തിരികെ സൂളിലേക്ക് പദ്ധതിയുടെ ആർ പി മാരേയും അനുമോദിച്ചു .
മേളയിൽ അത്തോളി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ തൈറോയിഡ്, ബ്ലഡ് ഷുഗർ, ബി.പി തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നൽകുന്നുണ്ട്. കുടുംബശ്രീക്കാർ നിർമ്മിച്ച നിരവധി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.
ഓരോ സ്റ്റാളുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്.
ഇന്ന് രാവിലെ ( 11 - 9 ) കുടുംബശ്രീ സി ഡി എസും മലബാർ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പും നടക്കും. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
സി ഡി എസ് വൈസ് ചെയർപേർസൺ ഗീത മപ്പുറത്ത് സ്വാഗതവും സംരംഭ ഉപസമിതി കൺവീനർ ബിജി നന്ദിയും പറഞ്ഞു.
പഴയ കെ എസ് ഇ ബിയ്ക്ക് സമീപമുള്ള ഗൗണ്ടിൽ നടക്കുന്ന മേള രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടക്കും . നാളെ ( 12 /9 ) സമാപിക്കും.