ഉള്ളിയേരിയിൽ ബൈക്കിടിച്ച് കാൽ
നട യാത്രക്കാരന് ദാരുണ അന്ത്യം
അപകടം റോഡ് മുറിച്ച് കടക്കുമ്പോൾ
ഉള്ളിയേരി: കൊയിലാണ്ടി - ഉള്ളിയേരി സംസ്ഥാന പാതയിൽ വാഹനപകടം തുടർക്കഥ . മുണ്ടോത്ത് പള്ളിക്ക് സമീപം ബൈക്കിടിച്ച് കാൽ നടയാത്രക്കാരന് ദാരുണ അന്ത്യം. കക്കഞ്ചേരി പന്നിക്കോട് മീത്തൽ നാരായണൻ ( 56 ) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടു കൂടിയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കൊയിലാണ്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വഴിയിൽ വെച്ച് മരണം സംഭവിച്ചു. മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.