മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: ഇരുമ്പ് വടികൊണ്ട് അടിയേറ്റയാള്‍ മരിച്ചു.
മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: ഇരുമ്പ് വടികൊണ്ട് അടിയേറ്റയാള്‍ മരിച്ചു.
Atholi News2 May5 min

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: ഇരുമ്പ് വടികൊണ്ട് അടിയേറ്റയാള്‍ മരിച്ചു

 


അത്തോളി : മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേളൂര്‍ തോട്ടത്തില്‍ മീത്തല്‍ അനൂപ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷിനെ എലത്തൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സുബീഷിന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുമ്പ് വടി കൊണ്ട് അനൂപിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തലക്ക് ആഴത്തിലുള്ള മുറിവേറ്റ അനൂപിനെ സുബീഷ് ഇടവഴിയില്‍ തള്ളിയിട്ട് കടന്നു കളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന അനൂപിനെ പുലര്‍ച്ചെ മൂന്നരയോടെ സമീപവാസികള്‍ കാണുകയും ആുപത്രിയിലെത്തിക്കുകയുമായിരുന്നു. 

തലയോട്ടിക്ക് ക്ഷതമേറ്റ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയശേഷം കോഴിക്കോട് സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

news image

Recent News