ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടന്ന് വാഹന അപകടം :  നന്മണ്ട സ്വദേശിക്ക് ദാരുണ അന്ത്യം
ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടന്ന് വാഹന അപകടം : നന്മണ്ട സ്വദേശിക്ക് ദാരുണ അന്ത്യം
Atholi News10 Mar5 min

ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടന്ന് വാഹന അപകടം : 

നന്മണ്ട സ്വദേശിക്ക് ദാരുണ അന്ത്യം




നന്മണ്ട : ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ

നന്മണ്ട സ്വദേശിക്ക് ദാരുണ അന്ത്യം.

നന്മണ്ട 12 ൽ പുറ്റാരം കോട്ടുമ്മൽ വിപിൻ ദാസ് ( 39 ) മരിച്ചത്.

ദുക്കം ബദർ അൽ സമ ഹോസ്പിറ്റലിൽ സ്റ്റാഫ് ആയാണ് ജോലി.

ഇക്കഴിഞ്ഞ 8 ന് രാത്രി 7 മണിയോട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ദുക്കം ദേശീയ പാതയിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുകയായിരുന്നു, ഈ സമയം കാർ ഒട്ടകത്തെ ഇടിച്ച് കയറ്റി . കാർ ഡ്രൈവ് ചെയ്യുകയായിരുന്ന വിപിൻ ദാസ് തൽക്ഷണം മരിച്ചു.

നന്മണ്ടയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു, 3 വർഷം മുമ്പാണ് ഒമാനിൽ എത്തിയത്. അവധിക്ക് 8 മാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു.

കെട്ടിട നിർമ്മാണ കരാർ ജോലി ചെയ്യുന്ന

പുറ്റാരം കോട്ടുമ്മൽ ഹരിദാസൻ്റെയും തങ്കത്തിൻ്റെയും ഏക മകനാണ് . സഹോദരി അഡ്വ. ഹരിത .

ഭാര്യ : രമ്യ ( കാക്കൂർ 11) , മക്കൾ : പാർവണ , ലക്ഷ്മിക ( നന്മണ്ട ജ്ഞാന പ്രദായനി സ്കൂൾ വിദ്യാർഥികൾ ).

മൃതദേഹം 

ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ എത്തും.

10 മണിയോടെ സ്വവസതിയിൽ സംസ്കാരം നടക്കും .

വിപിൻ ദാസിന്റെ നിര്യാണത്തിൽ ദുക്കം മലയാളി അസോസിയേഷൻ ആദരാഞ്ജലി അർപ്പിച്ചു.

Recent News