വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ ', അത്തോളി ന്യൂസ്
വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ ', അത്തോളി ന്യൂസ്‌ ഇടപെടൽ
Atholi News8 Aug5 min

വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ ', അത്തോളി ന്യൂസ്‌ ഇടപെടൽ 



സ്വന്തം ലേഖകൻ 

Big Breaking News :



കോഴിക്കോട് :യാത്രക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി - കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷൻ കേസെടുത്ത്  റിപ്പോർട്ട് തേടി.


കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ നൽകിയ പരാതിയുടെയും അത്തോളി ന്യൂസ് വാർത്തയുടെയും  അടിസ്ഥാനത്തിൽ  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജില്ലാ കളക്ടർ , നോർത്ത് സോൺ 

ഐ. ജി, 

റീജിയണൽ റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ 

എന്നിവർ 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.


ബസ് പണിമുടക്ക് നടത്താൻ കുറഞ്ഞത് 

7 ദിവസത്തിനുളളിൽ കളക്ടർക്ക് വിവരം നൽകണമെന്നാണ് വ്യവസ്ഥ. മിന്നൽ പണിമുടക്ക് ആണെങ്കിൽ ഒരു ദിവസം മാത്രം . എന്നാൽ 4 ദിവസമായി കുറ്റ്യാടി റൂട്ടിൽ ജനം ദുരിതത്തിലാണ്. 

യാത്ര ചെയ്യാനുള്ള അവകാശം ലംഘിച്ചതായി പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെമീർ നളന്ദ നൽകിയ പരാതിയിൽ പറയുന്നു.

Recent News