2500 വർഷം പഴക്കമുള്ള ഒരു ഗുഹാസംങ്കേതം:
ചേനോളിയുടെ ചരിത്രം തേടി പാലോറയിലെ കുട്ടി അധ്യാപകർ
ഉള്ളിയേരി : ജില്ലയിലെ പേരാമ്പ്രക്ക് അടുത്തുള്ള ചേനോളി എന്ന പ്രദേശത്ത് കഴിഞ്ഞ ആഴ്ചയാണ് ഒരു സ്വകാര്യ വ്യക്തിയുടെ വീട് നിർമ്മാണത്തിനിടെ 2500 വർഷം പഴക്കമുള്ള ഒരു ഗുഹാസംങ്കേതം കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ കൃഷ്ണരാജിനെ നേതൃത്വത്തിൽ സ്ഥലം എത്തി പരിശോധന നടത്തുകയും തുടർ ഗവേഷണങ്ങൾ നടത്തുന്ന വാർത്ത പത്രങ്ങളിൽ കണ്ടതിനെ തുടർന്നാണ് പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ തനത് വിദ്യാഭ്യാസ പഠന പ്രവർത്തനമായ സ്റ്റുഡൻറ് ടീച്ചർ കേഡറ്റിൻ്റെ നേതൃത്വത്തിൽ ചരിത്ര ഗവേഷണം നടക്കുന്ന ഇടം സന്ദർശിച്ചത്. 3 അറകൾ കൂടി കണ്ടെത്തിയയിടത്തെത്തുകയും ഉത്ഖലനം ചെയ്യുന്ന രീതിയും കണ്ടെത്തുന്ന വിധവും ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന രീതിയും അവ എങ്ങിനെയാണ് സൂക്ഷിച്ചുകൊണ്ട് മ്യൂസിയങ്ങളിലേക്ക് മാറ്റുന്നത് എന്നും അനുഭവിച്ചറിഞ്ഞ് മനസ്സിലാക്കാനാണ് വിദ്യാർഥികൾ ചേനോളിയിൽ എത്തിയത്. വിദ്യാർഥികൾക്ക് മുനിയറകളെ കുറിച്ചും കുടക്കല്ലുകളെ കുറിച്ചും ചരിത്രാതീത കാലത്ത് ഇത്തരം ഗുഹകളിൽ അവർ സൂക്ഷിച്ച വസ്തുക്കളെക്കുറിച്ചും എന്തിനുവേണ്ടിയായിരുന്നു ഇത്തരം കല്ലറകളിൽ അവർ തങ്ങളുടെ തിരുശേഷിപ്പുകളെ ബാക്കി വെച്ചത് എന്നും സംസ്ഥാന ആർക്കിയോളജി ഡയറക്ടർ ദിനേശൻ സാറും പറഞ്ഞു കൊടുത്തു. വിവിധ സംശയങ്ങൾ കുട്ടികൾ ചോദിച്ചറിയുകയും കാർബൺ ടെസ്റ്റ് എന്താണ് എന്ന് ചോദ്യത്തിന് കൃഷ്ണരാജ് കുട്ടികൾക്ക് കാർബൺ ടെസ്റ്റിൻ്റെ ശാസ്ത്രീയതയെകുറിച്ച് കൃത്യമായി പറഞ്ഞു നൽകി. നാട്ടിൻ പ്രദേശത്തുള്ള ചരിത്ര ശേഷിപ്പുകൾ എങ്ങനെയാണ് സംരക്ഷിക്കേണ്ടത് ചെറിയ പ്രായത്തിലെ നിങ്ങൾ പഠിക്കാനായി ഇത്തരം യാത്രകളിലൂടെ സമ്പന്നമാകുമെന്ന് ആർക്കിയോളജി ഡയറക്ടറും കുട്ടികൾക്ക് ഉപദേശം നൽകി. തുടർന്ന് പേരാമ്പ്രയിലെ പന്നി മുക്കിൽ ഉള്ള രണ്ടായിരം വർഷങ്ങൾ പഴക്കമുള്ള കുടക്കല്ല് സന്ദർശിക്കുകയും അതിൻ്റെ ചരിത്രപശ്ചാത്തലങ്ങൾ മനസ്സിലാക്കുവാനും വിദ്യാർത്ഥികൾ ശ്രമിച്ചു.
ടെക്സ്റ്റ് ബുക്കുകളുടെ ബുക്കുകൾകളിലെ വാക്കുകൾക്കും വരികൾക്കും ചിത്രങ്ങൾക്കും അപ്പുറത്ത് അവയെ കണ്ടറിഞ്ഞ്, തൊട്ടറിഞ്ഞ് ഞാന നിർമ്മിതിക്കാണ സ്റ്റുഡൻസ് ടീച്ചർ കേഡറ്റുകൾ ഈ പഠന യാത്രയിലുടെ നേടിയത്. ചേനോളിയുടെ ചരിത്ര തേടി യാത്രയിൽ സ്റ്റുഡൻറ് ടീച്ചർ കാഡറ്റ് കോർഡിനേറ്റർ ഇൻചാർജ് പി. സതീഷ് കുമാർ ,രതിദേവി കെ എം ഗായത്രി എസ്. എന്നിവർ കുട്ടികൾക്ക് ഒപ്പം ചേർന്നു. പഠന വിഷയങ്ങളിലെ ടെക്സ്റ്റ് ബുക്ക് അപ്പുറത്തുള്ള പൊരുളുകൾ തേടി വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ 60 സ്റ്റുഡൻറ് ടീച്ചർ കേഡറ്റുകൾ മനസ്സിലാക്കുകയും പിന്നീട് വിദ്യാലയത്തിലെത്തി തങ്ങളുടെ സഹപാഠികളായ കുട്ടികൾക്ക് അവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുക വഴി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പുതിയ അറിവുകൾ പകർന്നു നൽകുവാൻ ഈ കൂട്ടായ്മ വഴി സാദ്ധ്യമാകുന്നു. സ്റ്റുഡൻസ് ടീച്ചർ കാഡറ്റ് പദ്ധതി 2023 മുതലാണ് വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്.വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകളും മൂല്യബോധവും പകർന്നു നൽകുവാനും വിവിധങ്ങളായ ആസൂത്രണങ്ങൾ വിദ്യാലയം നടപ്പിലാക്കിയിട്ടുണ്ട്.