അത്തോളിയിൽ നാലു പേരെ കടിച്ച കുറുക്കൻ ചത്തു. പേ ഉള്ളതായി സംശയം.
വനംവകുപ്പ് സ്ഥലത്തെത്തി കുറുക്കനെ കൊണ്ടുപോയി
സ്വന്തം ലേഖകൻ
News update / 30-06-24, 08:25 pm
അത്തോളി:മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച കുറുക്കൻ ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന് പേ ഉള്ളതായി സംശയം. താമരശ്ശേരിയിൽ നിന്നെത്തിയ വനം വകുപ്പ് ആർ ആർ ടി കുറുക്കന്റെ ജഡം പോസ്റ്റ് മോർട്ടത്തിനായി പൂക്കോട് വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയി.
നാലു ദിവസം കൊണ്ട് റിപ്പോർട്ട് ലഭിക്കുമെന്ന് ആർ ആർ ടി ഫോറസ്റ്റ് ഓഫീസർ പ്രജീഷ് സൈമൺ അത്തോളി ന്യൂസിനോട് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം റസ്ക്യൂ ജീവനക്കാരായ അബ്ദുൾ നാസർ, ഷമീർ എന്നിവരുമുണ്ടായിരുന്നു.
പനോളി ദേവയാനി (65) ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനും (52) കടിയേറ്റിരുന്നുവെങ്കിലും ഇയാളെ മരുന്നു വച്ച് വിട്ടു . കൈതാൽ രതീഷിൻ്റെ പശുക്കിടാവിനും കടിയേറ്റിരുന്നു.