വികസന ഫണ്ട് വിനിയോഗത്തിൽ ഒന്നാമത് ;  ജീവനക്കാർക്ക് ആദരവ്
വികസന ഫണ്ട് വിനിയോഗത്തിൽ ഒന്നാമത് ; ജീവനക്കാർക്ക് ആദരവ്
Atholi News24 Jun5 min

വികസന ഫണ്ട് വിനിയോഗത്തിൽ ഒന്നാമത് ;

ജീവനക്കാർക്ക് ആദരവ്


കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നിർവ്വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും ആദരിച്ചു. 


വികസന ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് ' എട്ടാം സ്ഥാനവും ജില്ലയിൽ ഒന്നാംസ്ഥാനവും കൈവരിച്ചതിനും നികുതി പിരിവിൽ 100 % ലക്ഷ്യം നേടിയതിനുമാണ് ആദരിച്ചത്. 


2022-23 വർഷം വികസന ഫണ്ടിൽ 3.84 കോടി രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായത് .തദ്ദേശ സ്വയംഭരണ വകപ്പ് ജോയൻറ് ഡയറക്ടർ പി.ടി പ്രസാദ് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

അതി ദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണവും ചടങ്ങിൽ വെച്ച് നടത്തി. 

ഡോ ഷബ്നക്കുള്ള യാത്രയയപ്പും നൽകി. . പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു, സ്ഥിരം സമിതി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ഗീത കരോൽ ,ബ്ലോക്ക് മെമ്പർ ഇ . കെ ജുബീഷ്, സുധ കാവുങ്കൽ പെയിൽ, കെ.ഗീതാനന്ദൻ , ടി.വി ഗിരിജ,അസി.സെക്രട്ടറി ബാബു ആരോത്ത്, ഡോ. നസീഫ് ,സുജാത എം.കെ,

ഷൈലജ പി.എം എന്നിവർ സംസാരിച്ചു.



ഫോട്ടോ:തദ്ദേശ സ്വയംഭരണ വകപ്പ് ജോയൻറ് ഡയരക്ടർ പി.ടി പ്രസാദ് മികച്ച സേവനം നടത്തിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec