അത്തോളി സ്വദേശിയായ
വിദ്യാർഥി കൂട്ടാലിടയിലെ കുളത്തിൽ മുങ്ങിമരിച്ചു
അത്തോളി :കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി കൽപടവിൽ നിന്നും കാൽ വഴുതി വീണു ദാരുണ അന്ത്യം.
അത്തോളി
കൊങ്ങന്നൂർ അസ്മ മൻസിൽ ഷാജിയുടെയും ഫസീലയുടെയും മകൻ
ഷെബിൻ ഷാജ് ആണ് മരിച്ചത്(18).
ഇവർ താമസിക്കുന്നത് കൂട്ടാലിട പൂനത്തിൽ പൊയിലിങ്കിൽ താഴെയാണ്. ഇവിടെ വീടിന് സമീപത്തെ കുളത്തിൽ വൈകീട്ട് കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുടുംബം പൂനത്തെ ഉദയം ജംഷന് സമീപം താമസമാക്കിയത്.ഇളയ സഹോദരൻ
തമീം.
കഴിഞ്ഞ രണ്ട് വർഷം മുമ്പ് ഇതേ കുളത്തിൽ മറ്റൊരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്നും വ്യാഴാഴ്ച വിട്ടു നൽകും.
വെസ്റ്റ് ഹിൽ പൊളിടെക്നിക് രണ്ടാം വർഷ വിദ്യാർഥിയാണ്.