കൊയിലാണ്ടിയിലെ ബൈക്ക് മോഷണ കേസ് :
പ്രതികളെ ബാലുശ്ശേരി പോലീസ് പിടികൂടി
ബാലുശ്ശേരി : കൊയിലാണ്ടി കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി 3 പേർ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി.
കല്ലായി സ്വദേശി എ. ഷിഹാൻ (21 ) ചേളന്നൂർ സ്വദേശി പി എം സായൂജ് (20) , മാങ്കാവ് സ്വദേശി പ്രവീൺ (25 )എന്നിവരാണ്
പിടിയിലായത്.
ഇന്നലെ രാത്രി നിർമ്മല്ലൂരിൽ പോലീസ് വാഹന പരിശോധനക്കിടയിലാണ് പ്രതികൾ വലയിലായത്.
പ്രതികളെ കൊയിലാണ്ടി പോലീസിന് കൈമാറി.
കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്ക് ഇവരുടെ പക്കലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും ചെറിയ അളവിൽ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തെ അപാർട്ട്മെന്റിൽ നിന്നും രണ്ട് ബൈക്ക് മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്ക് , മൊബൈൽ മോഷണ കേസിൽ നേരത്തെയും ഇവരെ റിമാൻ്റ് ചെയ്തിരുന്നു