ഓർമ്മകളിൽ ലീഡർ : ലീഡറെ ഓർക്കുന്നത്
കോൺഗ്രസിലെ യുവ തലമുറയ്ക്ക് ആവേശം-
ജൈസൽ അത്തോളി
അത്തോളി : ലീഡറെ ഓർക്കുന്നത്
കോൺഗ്രസിലെ യുവ തലമുറയ്ക്ക് ആവേശമാണെന്ന്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ
ജൈസൽ അത്തോളി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ കെ കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഡറുടെ രാഷ്ട്രീയ നയ ചാതുരിയാണ് കേരളത്തിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് നിദാനമായതെന്നും ജൈസൽ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ടിൻ്റെ ചുമതലയുള്ള വി.ടി.കെ ഷിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, ഷീബ രാമചന്ദ്രൻ, ഗിരീഷ് പാലാക്കര, സുനീഷ് നടുവിലയിൽ, വാസവൻ പൊയിലിൽ എന്നിവർ പ്രസംഗിച്ചു. ടി.കെ. ദിനേശൻ സ്വാഗതവും ഷൗക്കത്ത് അത്തോളി നന്ദിയും പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി.