ന്യത്തച്ചുവട് തെറ്റിച്ച പതിനൊന്നുകാരിയ്ക്ക്   മർദ്ദനം: എരഞ്ഞിക്കൽ  സമർപ്പണ ഫൈൻ ആർട്സിനെതിരെ പരാതി
ന്യത്തച്ചുവട് തെറ്റിച്ച പതിനൊന്നുകാരിയ്ക്ക് മർദ്ദനം: എരഞ്ഞിക്കൽ സമർപ്പണ ഫൈൻ ആർട്സിനെതിരെ പരാതി
Atholi News2 Nov5 min

ന്യത്തച്ചുവട് തെറ്റിച്ച പതിനൊന്നുകാരിയ്ക്ക് 

മർദ്ദനം: എരഞ്ഞിക്കൽ

സമർപ്പണ ഫൈൻ ആർട്സിനെതിരെ പരാതി 



കോഴിക്കോട് :ന്യത്തച്ചുവടുകൾ തെറ്റിച്ചതിന് പതിനൊന്നു വയസുകാരിയെ നൃത്താദ്ധ്യാപകൻ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പോലീസന്വേഷണത്തിന് ഉത്തരവിട്ടു.


എരഞ്ഞിക്കൽ സമർപ്പണ ഫൈൻ ആർട്സ് എന്ന ന്യത്ത വിദ്യാലയത്തിന് എതിരെയാണ് പരാതി.



കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.



നവംബർ 28 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

സി ബി എസ് ഇ കലോത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 27 ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം.  കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടി ചികിത്സ തേടി. മാതാപിതാക്കൾ എലത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Tags:

Recent News