സ്കൂൾ പി ടി എ തെരഞ്ഞെടുപ്പ് :കോൺഗ്രസ് പാനലിന് വിജയം
അത്തോളി : അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി ടി എ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു.
പൊതു തിരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിലുള്ള വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ 20 വർഷത്തിന് ശേഷം സിപിഎം സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സ്കൂൾ സംരക്ഷണ സമിതി വിജയിച്ചത്.
അത്തോളി ജി വിഎച്ച് എസ് എസിലാണ് രാത്രി 10 മണി വരെ നീണ്ട ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്ന തെരഞ്ഞെടുപ്പ് നടന്നത്. വൈകിട്ട് നാലുമണിക്ക് ആരംഭിച്ച ജനറൽ ബോഡി യോഗം ചർച്ചകൾക്കുശേഷം രാത്രി 8 മണിക്കാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 9 മണിയോടെയാണ് വോട്ട് എണ്ണി തീർന്നത്. സി പി എം, കോൺഗ്രസ് പാനലുകൾ തമ്മിലായിരുന്നു മത്സരം.
6 വോട്ടുകൾക്കാണ് കോൺഗ്രസ് പി.ടി.എ പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പിന് ശേഷം രാത്രി 9.30 ന് നടന്ന പി.ടി.എ.യോഗത്തിൽ സന്ദീപ് കുമാർ നാലുപുരക്കൽ പ്രസിഡണ്ടായും
പി.ടി. സാജിതയെ
വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.
ഹമീദ്. പി.ടി.
വിനിഷ.വി,
സുധീഷ് എൻ.പി,
പ്രകാശൻ വി.എം, ഷംസുദ്ദീൻ.സി,
ശാന്തി മാവീട്ടിൽ,
ഷംല മോൾ , ഷഹർബാൻ, ലിൻസി. കെ എന്നിവരാണ് മറ്റ് പി.ടി.എ അംഗങ്ങൾ.
2004 ലായിരുന്നു അവസാനമായി കോൺഗ്രസ് പ്രതിനിധിയായ കരുമനക്കൽ ഗോപാലക്കുട്ടി നായർ പ്രസിഡന്റായത്.
സംഘർഷ സാധ്യതയുള്ളതിനാൽ
സ്കൂളിൽ വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് ശേഷം അത്തോളിയിൽ ആഹ്ലാദ പ്രകടനവും നടത്തി.