വാകയാട് എച്ച് എസ് എസിൽ വനം വകുപ്പിന്റെ വിദ്യാവനം പദ്ധതി :വന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : മന്ത്രി
വാകയാട് എച്ച് എസ് എസിൽ വനം വകുപ്പിന്റെ വിദ്യാവനം പദ്ധതി :വന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : മന്ത്രി എ കെ ശശീന്ദ്രൻ
Atholi News20 Jun5 min

വാകയാട് എച്ച് എസ് എസിൽ വനം വകുപ്പിന്റെ വിദ്യാവനം പദ്ധതി :വന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : മന്ത്രി എ കെ ശശീന്ദ്രൻ




പേരാമ്പ്ര :വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വന സംരക്ഷണം 

സാമൂഹിക ഉത്തരവാദിത്വമെന്ന് മന്ത്രി പറഞ്ഞു.

വനവും വന്യജീവികളും ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യജീവിതം അസാധ്യമാകും വിദ്യാർത്ഥികളിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാവനം നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം ഇതിനകം 10 വിദ്യാലയങ്ങളിൽ വിദ്യാ വനം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി ഐ എഫ് എസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ ആബിദ പുതുശ്ശേരി, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ നീതു എപിസിസി എഫ് (എഫ് എൽ ആർ) അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സത്യപ്രഭ സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോസ്റ്റ് എപി ഇoതിയാസ് , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നഫീസ വഴുതനപ്പറ്റ,കോട്ടൂർ പഞ്ചായത്ത് മെമ്പർ ബിന്ദു ഹരിദാസ്, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സൂരജ് പി കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എം ദിവ്യ, വാകയാട് സ്കൂൾ മാനേജർ വി പി ഗോവിന്ദൻകുട്ടി മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, മദർ പി ടി എ പ്രസിഡണ്ട് ഷംന കെ കെ, ഹെഡ്മിസ്ട്രസ് ടി ബീന സ്റ്റാഫ് സെക്രട്ടറി നിസാർ ചേലേരി വിദ്യാവനം കോഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ വെച്ച് വിദ്യാവനം പദ്ധതി വാകയാട് സ്കൂളിൽ നടപ്പിലാക്കുന്നതിന് പ്രവർത്തിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസ് എൻ കെ ഇബ്രാഹിം വിദ്യാവനത്തിന്റെ ടീച്ചർ കോഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു . സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 രക്തചന്ദന തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec