
സ്പേസ് അത്തോളി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഞായറാഴ്ച
അത്തോളി : സ്പേസ് അത്തോളി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഞായറാഴ്ച ( നവംബർ 2 ന് ) ഉച്ചയ്ക്ക് 2.30 ന്
അത്തോളി ഹൈസ്കൂൾ ഹാളിൽ നടക്കും. മൂന്ന് ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. അത്തോളി സ്വദേശിയും
സിനിമാ- നാടക പ്രവർത്തകയുമായ കബനി സൈറ സംവിധാനം ചെയ്ത "ചിലരിങ്ങനെയാണ് ", അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ "കടൽ ഉയിർപ്പ് " , നാടക പ്രവർത്തകനും അഭിനേതാവുമായ അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത ' "ഹൺഡ്രഡ് ബെൽസ് " എന്നീ ഹ്രസ്വ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ കബനി സൈറ , നദീം നൗഷാദ്, അഷ്റഫ് ചീടത്തിൽ, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.