കണ്ണിപ്പൊയിലിൽ റോഡിൽ ഒലിച്ചെത്തിയ മണ്ണ് നീക്കം ചെയ്തു, ദർശന പ്രവർത്തകർ മാതൃകയായി
അത്തോളി :ചീക്കിലോട് റോഡിൽ കണ്ണിപ്പൊയിലിൽ മഴയിൽ
റോഡിൽ ഒലിച്ചെത്തിയ മണ്ണ് കണ്ണിപ്പൊയിൽ ദർശന പ്രവർത്തകർ നീക്കം ചെയ്തു. കോറോത്ത് വളവിലെ റോഡിൽ കെട്ടിനിന്ന ചരൽ മണ്ണിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരുന്നു. ഇതോടെയാണ് ദർശന പ്രവർത്തകർ മണ്ണ് നീക്കാൻ രംഗത്തിറങ്ങിയത്. കോറോത്ത് വളവ്, കണ്ടോത്ത് താഴെ എന്നിവിടങ്ങളിൽ റോഡിൽ നിറഞ്ഞ മണ്ണ് പ്രവർത്തകർ നീക്കം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു. ദർശന പ്രസിഡണ്ട് സുനിൽ കൊളക്കാട്, സെക്രട്ടറി ടി.കെ. സതീഷ്, ഷൈജു കാവലായി , ബി.എസ്.രാഹുൽ, രാമചന്ദ്രൻ കോറോത്ത്, എ.മുരളീധരൻ, സുനീഷ് വൈശാഖ്, സിറാജ് മേക്കോട്ട്, എ.പി.സിറാജ്, കെ.കെ.ബൈജു , അനിൽ വാളേരി എന്നിവർ നേതൃത്വം നൽകി.