സ്കീസോഫ്രീനിയ ദിനം ആചരിച്ചു
തലക്കുളത്തൂർ: ടാംടൺ അബ്ദുൽ അസീസ് മെമ്മോറിയൽ മാനസ് സെൻ്ററിൽ ലോക സ്കീസോഫ്രീനിയ ദിനം ആചരിച്ചു. മാനസ് സെന്റർ മാനേജിങ് കമ്മിറ്റി അംഗം റിട്ട. പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വ ഹിച്ചു. തലക്കുളത്തൂർ സി എച്ച് സി മെഡി ക്കൽ ഓഫീസർ ഡോ: അൻവർ സാദത്ത്, ഇംഹാൻസ് സീനിയർ കൺസൾട്ടൻ്റ് ഡോ. ഷീബ നൈനാൻ, സീനിയർ റസിഡൻ്റ് കൺസൾട്ടൻ്റ്
ഡോ. കെ ഫാത്തിമ ഹനാൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ എം ടി അഞ്ജന എന്നിവർ ബോധവത്ക്കരണ ക്ലാസ്സെടുത്തു.
നാഷണൽ കോളജിലെ നഴ്‌സിംഗ് വിദ്യാർഥി കളും അഫ ഇൻസ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിക് വി ദ്യാർഥികളും പങ്കെടുത്തു. മാനസ് സെന്റർ കോ ഓർഡിനേറ്റർ അഷ്റഫ് ചേലാട്ട് സ്വാഗതവും മാനേജർ പി ടി മൊയ്‌തീൻ കോയ നന്ദിയും പറഞ്ഞു.