അത്തോളി ജംങ്ഷൻ ഡ്രീം ബോക്സും ഓഫീസും ഉദ്ഘാടനം ചെയ്തു
അത്തോളി ജംങ്ഷൻ ഡ്രീം ബോക്സും ഓഫീസും ഉദ്ഘാടനം ചെയ്തു
Atholi News18 Jul5 min

അത്തോളി ജംങ്ഷൻ ഡ്രീം ബോക്സും ഓഫീസും ഉദ്ഘാടനം ചെയ്തു




അത്തോളി: സാമൂഹ്യ,ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ സേവനങ്ങൾ നടത്തി വരുന്ന അത്തോളി ജംങ്ഷന്റെ വേറിട്ട പദ്ധതിയായ 'ഡ്രീം ബോക്സ് ' പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നാടിന് സമർപ്പിച്ചു. വിവിധങ്ങളായ മാതൃകാപരമായ സേവന പ്രവർത്തനവുമായി മുന്നോട്ടു പോകുന്ന അത്തോളി ജംങ്ഷന്റെ പുതിയ പദ്ധതിയായ 'ഡ്രീം ബോക്സ്' നാട്ടുകാർക്ക് ഗുണകരമാകട്ടെയെന്നും ജനങ്ങൾക്ക് ഉപകാരമാകുന്ന രീതിയിൽ ഗ്രാമ പഞ്ചായത്തിന്റെ ഓരോ പ്രവർത്തന മേഖലകളിലും ഒട്ടേറെ സഹായവും പങ്കാളിത്വവും നല്ല രീതിയിൽ നൽകി വരുന്ന സംഘടന പ്രശംസയും അഭിനന്ദനവും അർഹിക്കുന്നതായും അവർ പറഞ്ഞു. ജംങ്ഷന്റെ നവീകരിച്ച ഓഫീസ് അത്താണിയിൽ ഫുഡ് ബ്ലോഗർ മിൻഹാജ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. ടി.കെ ഫസീൽ അധ്യക്ഷത വഹിച്ചു.പഞ്ചഗുസ്തി മത്സത്തിൽ മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ നേടിയ എ. മെഹ്റൂഫ്, മെൻസ് ഫുട്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്ത റിഫാൻ ഹസ്സൻ , യുവ ഗായിക അഭികാമ്യ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശാന്തി മാവീട്ടിൽ, പി.കെ ജുനൈസ്, പൊതു പ്രവർത്തകൻ നിസാർ കൊളക്കാട് എന്നിവർ സംസാരിച്ചു. യു.കെ റഷീദ് സ്വാഗതവും വി.പി ഷാഹൂദ് നന്ദിയും പറഞ്ഞു.






ചിത്രം: അത്തോളി ജംങ്ഷൻ ഡ്രീം ബോക്സ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec