നടുവണ്ണൂർ തോട്ടുമൂല പള്ളിക്ക് സമീപം ചെറുതോട്ടിൽ അഞ്ജാത ജഡം കണ്ടെത്തി ; ദുരുഹത സംശയിക്കുന്നു
നടുവണ്ണൂർ : കാവുന്തറ റൂട്ടിൽ തോട്ടുമൂല പള്ളിക്ക് സമീപം ചെറുതോട്ടിൽ അഞ്ജാത ജഡം കണ്ടെത്തി.
പുരുഷൻ്റെതെന്ന് തോന്നിപ്പിക്കുന്ന ജഡം 3 ദിവസത്തെ പഴക്കം ഉണ്ടെന്ന് സംശയിക്കുന്നു. വൈകീട്ട് 4 മണിയോടെയാണ് ഇത് വഴി യാത്ര ചെയ്തവരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരം അറിഞ്ഞ് പേരാമ്പ്ര ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു.