പെയിന്റിംഗ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അത്തോളി: പെയിന്റിംഗ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊങ്ങന്നൂര്‍ പൈങ്ങാട്ട് മീത്തല്‍ ചന്ദ്രന്‍ (61) നെയാണ് വീട്ടിനുള്ളില്‍ നിലത്ത് ഇന്ന് ഉച്ചയോടെയാണ്
മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ഭാര്യ ഷീബ, അവരുടെ സഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു. രണ്ടുദിവസമായി ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്നവര്‍ ഇന്ന് ഉച്ചയോടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചതായി കാണപ്പെട്ടത്.
പ്രവാസ ജീവിതത്തിന് ശേഷം ചന്ദ്രന്‍ അഞ്ച് വര്‍ഷമായി പെയിന്റിംഗ് തൊഴിലില്‍ സജീവായിരുന്നു. രണ്ട് ദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.പഞ്ചായത്ത് മെമ്പർ പി ടി സാജിത സ്ഥലത്ത് എത്തിയിരുന്നു
മക്കള്‍: നീതു, നവ്യ.
മരുമകൻ - കാഞ്ഞിരത്തിൽ അഭിലാഷ്.