ചികിത്സാപിഴവെന്ന് ആരോപണം ശക്തം :  എം എം സി യിലേക്ക്  23 ന് തിങ്കളാഴ്ച   ബഹുജന മാർച്ച്‌
ചികിത്സാപിഴവെന്ന് ആരോപണം ശക്തം : എം എം സി യിലേക്ക് 23 ന് തിങ്കളാഴ്ച ബഹുജന മാർച്ച്‌
Atholi News19 Sep5 min

ചികിത്സാപിഴവെന്ന് ആരോപണം ശക്തം :

എം എം സി യിലേക്ക്  23 ന് തിങ്കളാഴ്ച 

ബഹുജന മാർച്ച്‌ 



ബാലുശേരി: പ്രസവ ചികിത്സക്കിടെ അമ്മയുടെയും ഗർഭസ്ഥ ശിശുവിൻ്റെയും മരണത്തിൽ മൊടക്കല്ലൂർ  

എം എം സി ആശുപത്രി മാനേജ്മെൻ്റിൻ്റെയും ഡോക്ടറുടെയും നിരുത്തരവാദ സമീപനത്തിനെതിരെ 

ഈ മാസം 23 ന് തിങ്കളാഴ്ച

രാവിലെ 10 ന് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ

ആശുപത്രിയിലേക്ക്

ബഹുജനമാർച്ച് നടത്താൻ തീരുമാനിച്ചതായി

ആക്ഷൻ കമ്മറ്റി ഭാരവാഹികളും യുവതിയുടെ ഭർത്താവ് വിവേകും 

വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണം, ആശുപത്രിയിലെ ഡോക്ടർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും, ജില്ലാമെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.news image

എകരൂൽ ആർപ്പറ്റ വിവേകിൻ്റെ ഭാര്യ അശ്വതി (35 )യും ഗർഭസ്ഥ ശിശുവുമാണ് ഇക്കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സപ്തംബർ 7 നാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന വരാത്തതിനെ തുടർന്ന് രണ്ട് ദിവസം തുടർച്ചയായി മരുന്ന് വെച്ചു. വേദനയുണ്ടെന്നും സാധാരണ പ്രസവം തന്നെയുണ്ടാകുമെന്നും ഡോക്ടർ ബന്ധുക്കളോട് വ്യക്തമാക്കി. വേദനക്കിടെ ഡോക്ടറെ വിളിക്കണമെന്നും സിസേറിയൻ നടത്തണമെന്നും ബന്ധുക്കൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അശ്വതിയെ സെക്ട്രച്ചറിൽ കൊണ്ടു പോകുന്നതാണ് ബന്ധുക്കൾ കാണുന്നത്. ഗർഭപാത്രം പൊട്ടി കുഞ്ഞ് മരിച്ചെന്നും ഗർഭപാത്രം നീക്കിയില്ലങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. 

പിറ്റേന്ന് ഭർത്താവിൻ്റെ സഹോദരി അശ്വതിയെ കാണുന്നതിനായി ഐസിയുവിൽ എത്തിയപ്പോൾ കണ്ണുകൾ തള്ളി നിൽക്കുന്നതായും ശരീരമാസകലം കറുത്ത നിറമായി മാറിയിട്ടുണ്ടായതായും. ഇതന്വേഷിച്ച സഹോദരിയോട് ആശുപത്രി അധികൃതർ പറഞ്ഞത് മരുന്നിൻ്റെ റിയാക്ക്ഷനാണെന്നാണ് വിവേക് പറഞ്ഞു. അതുകൊണ്ടുതന്നെ സിസിടിവിദൃശ്യങ്ങൾ കൂടി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. പുലർച്ചെ രണ്ട്മണിക്ക് ആശുപത്രി മാനേജ്മെമെൻ്റ് ഡയരക്ടറുടെ ഭാര്യ സ്ഥലത്തെത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

നിരവധി ആശുപത്രികളിൽ നിന്ന് ആരോപണ വിധേയായി ഇപ്പോൾ എംഎംസി യിൽ ഗൈനക്കോളജി

വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോക്ടറുടെ ഉത്തരവാദിത്വമില്ലായ്മയാണ് രണ്ട് ജീവനുകൾ പൊലിയാനിടയാക്കിയതെന്നും ആക്ക്ഷൻകമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

 മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതിനൽകാനും ആക്ക്ഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ആകക്ഷൻ കമ്മറ്റി ചെയർ പേഴ്സണും ഉണ്ണികുളംപഞ്ചായത്ത് പ്രസിഡൻ്റുമായ ഇന്ദിര ഏറാടിയിൽ, വൈസ്പ്രസിഡൻ്റും ആക്ക്ഷൻ കമ്മറ്റി ജനറൽകൺവീനറുമായ എം കെ നിഖിൽ രാജ്, സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ചിറക്കൽ, ബബീഷ് ഉണ്ണികുളം എന്നിവരും പങ്കെടുത്തു.

Recent News