അത്തോളിയിൽ നെൽകൃഷി കൊയ്ത്ത് ',
ആവേശമായി കർഷകർ
അത്തോളി : ഗ്രാമപഞ്ചായത്തിൻ്റെകൈപ്പാട് നെൽകൃഷി പദ്ധതിയുടെ ഭാഗമായ നെൽകൃഷിയുടെ കൊയ്ത് ഉദ്ഘാടന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവ്വഹിച്ചു.
13 ആം വാർഡിലെ അണ്ണ കൊട്ടൻ വയലിൽ നടന്ന കൊയ്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.റിജേഷ്,
വാർഡ് മെമ്പർ സന്ദീപ് കുമാർ നാലുപുറയ്ക്കൽ,കൃഷി അസിസ്റ്റന്റ് ഓഫീസർ ബിനു കൃഷ്ണൻ, കർഷകൻ പ്രവീൺ, ഗോപി എന്നിവർ പങ്കെടുത്തു.