ബാലുശ്ശേരി ജി വി എച്ച് എസ് എസ്
വായനദിനം ആചരിച്ചു.
ബാലുശ്ശേരി : വായനയാണ് ലഹരി എന്ന ആപ്ത വാക്യവുമായി നിരവധി വേറിട്ട പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബാലുശ്ശേരി ജി വി എച്ച് എസ് എസ് വായനദിനാഘോഷത്തിന് തുടക്കം കുറിച്ചു.
കവയത്രിയും പ്രഭാഷകയുമായ സജിത രഘുനാഥ് ഉൽഘാടനം നിർവ്വഹിച്ചു.
വായന ലോകത്തെ സമ്പന്നമാക്കിയ നിരവധി എഴുത്തുകാരുടെ സൃഷ്ടികളെ മാതൃകയാക്കണമെന്നും അവർ പറഞ്ഞു.
പ്രധാന അധ്യാപിക സലീന അധ്യക്ഷത വഹിച്ചു.
ആർ എസ്
സ്നേഹ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
വേനലവധികാലത്ത് മുപ്പതിലധികം നോവലുകളും ചെറുകഥകളും വായിച്ചു തീർത്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണയെയും
വി എച്ച് എസ് സി വിദ്യാർത്ഥിനി സേതുലക്ഷ്‌മിയേയും
അനുമോദിച്ചു.
ചടങ്ങിൽ വിദ്യാർത്ഥിനികളായ ആമി കാതറിൻ - പ്രസംഗം, കവിത , പൃഥ്വിദയ - എം.ടി കഥാ വായനയും, സദ്ഗമയ - നാലുക്കെട്ട് നോവലിന്റെ ആമുഖ അവതരണവും നടത്തി
അദ്ധ്യാപകൻ എം എം കൃഷ്ണകുമാർ ,
പി ടി എ പ്രസിഡന്റ് കെ സുജ എന്നിവർ പ്രസംഗിച്ചു. കവയത്രിയും സൈക്കോസോഷ്യൽ കൗൺസലർ കൂടിയായ ജിഷ പനക്കോട് രചിച്ച കവിതാ സമാഹാരങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
ചടങ്ങിന്റെ ഭാഗമായി എം ടി സ്‌മൃതിവൃക്ഷം "കാലം സാക്ഷി "എന്നപേരിൽ സജിത രഘുനാഥ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. അധ്യാപകൻ
അഖിലേശൻ സ്വാഗതവും അധ്യാപിക ഷൈനി നന്ദിയും പറഞ്ഞു .