അത്തോളിയിലെ തെരുവ് വിളക്കുകൾക്കായി
കെ എസ് ഇ ബി 50 ബൾബ് അനുവദിച്ചു
അത്തോളി: നിലാവ് പദ്ധതിയിൽ ഉൾപ്പെട്ട തെരുവ് വിളക്കിലേക്ക് റിപ്പയർ ചെയ്ത് പുനസ്ഥാപിക്കാൻ 50 പുതിയ ലൈറ്റുകൾ
നാളെ (തിങ്കളാഴ്ച) കെഎസ് ഇ ബി പഞ്ചായത്തിന് കൈമാറുമെന്ന് പ്രസിഡൻ്റ് ബിന്ദു രാജൻ അറിയിച്ചു.
നിലാവ് പദ്ധതിയുടെ ഭാഗമായി അത്തോളി പഞ്ചായത്തിലേക്ക് 240 ലൈറ്റുകളാണ് കേടായത് , ഇവ മാറ്റിത്തരാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
ഇത് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് വൈദ്യുത ഭവന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. തുടർന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീറുമായി നടന്ന ചർച്ചയിൽ തിരുവനന്തപുരത്തുനിന്നും അനുമതി ലഭിച്ചാൽ ഉടൻതന്നെ ലൈറ്റുകൾ നൽകാമെന്ന ഉറപ്പു നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 50 ബൾബ് അനുവദിച്ചത്. അവ നാളെത്തന്നെ അത്തോളിയിലെത്തിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഇവ എത്തിച്ച് മാറ്റി പുന: സ്ഥാപിക്കുന്നതോടെ ചെറിയ ആശ്വാസം ഉണ്ടാകുമെന്നും വൈകാതെ ബാക്കിയുള്ളവ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.