ഖത്തർ ജയിലിലെ ഇന്ത്യക്കാരുടെ മോചനം ;
പ്രധാനമന്ത്രി ഇടപെടാൻ സാസ്കാരിക
സംഗമം 15 ന്
കോഴിക്കോട്: ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഖത്തർ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15 ന്
സാമൂഹിക രാഷ്ട്രീയ നായകരുടെ സംഗമവും മെഴുകുതിരി തെളിയിക്കലും നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
വൈകുന്നേരം 4 മുതൽ 7 വരെ കിഡ്സൺ കോർണറിൽ നടക്കുന്ന സംഗമത്തിൽ സാഹിത്യകാരൻ
യുകെ കുമാരൻ , കെ അജിത, അഡ്വ: പി എം നിയാസ്, ടി പി ദാസൻ,
ജില്ലാ ബാർ അസോസിയേഷൻ പ്രസിഡണ്ട്
അഡ്വ: ശിവരാമകൃഷ്ണൻ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്
റാഫി പി ദേവസ്സി എന്നിവർ പങ്കെടുക്കും
ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് സജിത്ത് ആർ ജെ,ജനറൽ സെക്രട്ടറി ആസിഫ് അഷ്ഹലും നേതൃത്വം നൽകും. "മോഡിജി തമീമിനെ വിളിക്കൂ ഇന്ത്യക്കാരെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തിയാണ് മെഴുകി തിരി തെളിയിക്കൽ നടക്കുകയെന്ന് സജിത്ത് ആർ ജെ പറഞ്ഞു.