കോഴിക്കോട് പുതിയ പാലത്ത് വൻ
തീപിടുത്തം,' രണ്ട് കടകൾ പൂർണ്ണമായും കത്തി
നശിച്ചു,ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: പുതിയപാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ വന്‍തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2.50 ഓടെയാണ് തീപിടിത്തമുണ്ടായത്. താഫ് ടെക്‌സ്‌റ്റൈല്‍ മൊത്തവ്യാപാര സ്ഥാപനവും ഫൈവ് സ്റ്റാര്‍ ഗോള്‍ഡ് കവറിംഗ് ഷോപ്പും പൂര്‍ണ്ണമായും കത്തി നശിച്ചു.
ഹിന്ദുസ്ഥാന്‍ ഓയില്‍ മില്ലിന് പുറകിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന്‌നില കെട്ടിടത്തില്‍ ഏറ്റവും മുകളിലായി വിദ്യാര്‍ത്ഥികള്‍ വാടകക്ക് താമസിക്കുന്നു. അതിന് താഴെ ഗോള്‍ഡ് കവറിംഗിന്റെയും താഴത്തെ നിലയില്‍ വസ്ത്രത്തിന്റെയും ഷോറൂമാണ് പ്രവര്‍ത്തിച്ചത്. ഡൈയിംഗ് മെഷിന്‍ അടക്കം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ ഹമീദ് പറഞ്ഞു. ഫര്‍ണ്ണീച്ചടക്കം ഓണത്തിന്റെ സ്റ്റോക്ക് മുഴുവനായും കത്തിനശിച്ചതായി വസ്ത്രവ്യാപാര ഉടമ ഇല്ല്യാസും പറഞ്ഞു. സംഭവം നടന്നത് പുലര്‍ച്ചയായതിനാല്‍ ആളപായമില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപടകാരണമെന്നാണ് പ്രാര്‍ഥമിക നിഗമനം. ബീച്ച് ഫൈര്‍സ്റ്റേഷനിലെ അഗ്‌നിരക്ഷാസേന എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത് തീ കൂടുതല്‍ കടകളിലേക്ക് പടരുന്നത് തടയാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബീച്ച് ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സംഘമാണ് രണ്ട് മണിക്കൂറോളം പരിശ്രമത്തില്‍ തീ നിയന്ത്രണവിധേയമാക്കിയത്.