അത്തോളിയിൽ ഉത്സവമായി   സ്കൂൾ പ്രവേശനം ', പഞ്ചായത്തിലെ   വിവിധ സ്കൂളിലെ വിശേഷങ്ങൾ അറിയാം
അത്തോളിയിൽ ഉത്സവമായി സ്കൂൾ പ്രവേശനം ', പഞ്ചായത്തിലെ വിവിധ സ്കൂളിലെ വിശേഷങ്ങൾ അറിയാം
Atholi News3 Jun5 min

അത്തോളിയിൽ ഉത്സവമായി 

സ്കൂൾ പ്രവേശനം ', പഞ്ചായത്തിലെ 

വിവിധ സ്കൂളിലെ വിശേഷങ്ങൾ അറിയാം 




സ്വന്തം ലേഖകൻ 


അത്തോളി: പഞ്ചായത്ത് തല പ്രവേശനോത്സവം വേളൂർ ജി എം യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. പുതിയ കുട്ടികൾക്കുളള ബാഗുകൾ ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ എ.എം. സരിതയും മെംബർ ഫൗസിയ ഉസ്മാനും, മുചുകുന്ന് ഒലീവിയ ഫുഡ്സ് എം.ഡി. ചക്കോത്ത് കുഞ്ഞമ്മദും വിതരണം ചെയ്തു. ചേളന്നൂർ പ്രേമൻ, പി.ടി.എ പ്രസിഡൻ്റ് വി.എം മനോജ് കുമാർ, വി.എം. ഷിജു ഹെഡ്മാസ്റ്റർ ടി.കെ.ഗിരീഷ് ബാബു, എം.പി.ടി എ ചെയർ പേഴ്സൺ, വിനിഷ ഷാജി, സുനിൽ കൊളക്കാട്, സീനിയർ അസിസ്റ്റൻ്റ് പി.പി. സീമ, സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

news image

എടക്കര കൊളക്കാട് യു.പി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു.

 പി ടി എ പ്രസിഡൻറ് കെ.രാജീവൻ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. രാധാകൃഷ്ണൻ, എഎം.വേലായുധൻ, മുരളി തായാട്ടുമ്മൽ, സൗമ്യ സന്തോഷ് , ഉഷാകുമാരി കെ.വി , അനുതീർത്ഥ ബി മുരളി എന്നിവർ പ്രസംഗിച്ചു.


ജി എൽ പി സ്കൂളിൽ

 ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് എൻ.ടി.സുജേഷ് അധ്യക്ഷത വഹിച്ചു. എച്ച് എം എം.കെ. ഷബിത, പി. ശ്രീജ എന്നിവർ പ്രസംഗിച്ചു. പുതുതായി വന്ന കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

കൊളത്തൂർ കെ.വി എൽ പിയിൽ 

പഞ്ചായത്തംഗം ഷിജു തയ്യിൽ ഉദ്ഘാടനം ചെയ്തു , എച്ച് എം ടി. സ്മിത പ്രസംഗിച്ചു.


news image

ജി വി എച്ച് എസ് എസ് അത്തോളിയിൽ  

 ജില്ല പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ മുഖ്യ അതിഥിയായി.  പി.ടി.എപ്രസിഡൻറ് സന്ദീപ് നാല് പുരക്കൽ അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി സ്കൂൾ കെ.കെ.മീന, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.പി. ഫൈസൽ,

 ഹെഡ്മിസ്ട്രസ് പി.പി. സുഹറ , കെഎം. മണി, ജാസ്മിൻ ക്രിസ്റ്റബൽ, മോളി എന്നിവർ സംസാരിച്ചു. പുതുതായി അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പഠന കിറ്റ് ചടങ്ങിൽ വിതരണം ചെയ്തു. ടീച്ചർരക്ഷിതാക്കൾക്കുള്ള ക്ലാസ് എടുത്തു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും കരോക്കെ ഗാനമേളയും കുട്ടികളുടെ നൃത്ത പരിപാടിയും നടന്നു. കുട്ടികൾക്ക് പായസ വിതരണവും നടത്തി.



കൊങ്ങന്നൂർ എൽപി സ്കൂളിൽ  പഞ്ചായത്ത് അംഗം പി.ടി സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജോഷ്മ ലിജു അധ്യക്ഷത വഹിച്ചു. എച്ച് എം പി.ജെ. സിജി, വൈഗ സിദ്ധാർഥ്, ഷിബിന സിദ്ധാർഥ് എന്നിവർ പ്രസംഗിച്ചു

Tags:

Recent News