കലാകാരന്മാരെ ആദരിച്ചു
അത്തോളി :കുറുവാളൂർ പ്രോഗ്രസ്സീവ് റെസി ഡന്റ്സ് അസ്സോസിയേഷൻ വാർഷികം ആഘോഷിച്ചു.
യോഗം പ്രശസ്ത ചുമർ ചിത്ര കലാകാരൻ ജിജുലാൽ ബോധി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ടി ദേവദാസൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ചലച്ചിത്ര രംഗത്ത് മികവ് തെളിയിച്ച അതുൽ സുരേഷ്,അക്ഷയ്അശോക്, വിഷ്ണു കെ മോഹൻ. എന്നിവരെയും സംസ്ഥാന സ്കൂൾ കലോൽ സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച ഓസ്‌ക്കാർ പുരുഷു എന്ന നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച അർജുൻ ബാബുവിനെയും മെമന്റോ നൽകി ആദരിച്ചു.
സതീഷ് കുമാർ മാനസ മുഖ്യ പ്രഭാഷണം നടത്തി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുമഠത്തിൽ,
അത്തോളി ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ,അസോസിയേഷൻ മുൻ പ്രസിഡന്റ് കെ ഗംഗാധരൻ നായർ,
ബാലൻ കുന്നത്തറ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ടി കെ കരുണാകരൻ സ്വാഗതവും
ബഷീർ കെ. കെ. നന്ദിയും പറഞ്ഞു.തുടർന്ന് പ്രാദേശികകലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിച്ചു.