മഴക്കാലപൂർവ്വ ശുചീകരണം നടത്തി
അത്തോളി :എട്ടാം വാർഡ് ശാന്തിതീരം അയൽപക്ക കൂട്ടം മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി അത്തോളി ഹൈസ്കൂൾ ജംഗ്ഷൻ ബസ്റ്റോപ്പ് മുതൽ മേലടത്ത് താഴെ പുത്തലം റോഡ് വരെ ശുചീകരിച്ചു.
ശുചീകരണത്തിൽ ശാന്തിതീരം അൽപക്ക കൂട്ടം പ്രസിഡന്റ് ഉല്ലാസ് മുരിക്കെരിക്കൽ, സെക്രട്ടറി ശശി നാലു കണ്ടത്തിൽ, നിതു സി , വിനോദ് കെ സി , സുഹൈൽ സി, വി വി ബാബു, പവിത്രൻ എൻ കെ , സുരേഷ് എൻ കെ , ശശി എം.വി , അഷറഫ് ചീടത്തിൽ, തുടങ്ങിയവർ നേതൃത്വം നൽകി