പ്രയാസങ്ങൾ നേരിടുമ്പോൾ പ്രവാചകനിലേക്ക് മടങ്ങുക:കാപ്പാട് ഖാസി
പ്രയാസങ്ങൾ നേരിടുമ്പോൾ പ്രവാചകനിലേക്ക് മടങ്ങുക:കാപ്പാട് ഖാസി
Atholi News10 Oct5 min

പ്രയാസങ്ങൾ നേരിടുമ്പോൾ പ്രവാചകനിലേക്ക് മടങ്ങുക:കാപ്പാട് ഖാസി


അത്തോളിയിൽ മീലാദുന്നബി 2023



അത്തോളി: അത്തോളി മുനീറുൽ ഇസ് ലാം സഭ സംഘടിപ്പിച്ച 'മീലാദുന്നബി' 2023 നബിദിനാഘോഷ പൊതുസമ്മേളനം കാപ്പാട് ഖാസി പി. കെ നൂറുദ്ധീൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു.പ്രയാസങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന അവസരത്തിൽ നമ്മൾ പ്രവാചകനിലേക്ക് മടങ്ങുക എന്നതാണ് കരണീയമെന്ന് അദ്ദേഹം പറഞ്ഞു. സഭ പ്രസിഡൻ്റ് കാഞ്ഞിരോളി മുഹമ്മദ് കോയ അധ്യക്ഷനായി. നൂറുദ്ധീൻ ഹൈത്തമിയെ കാഞ്ഞിരോളി മുഹമ്മദ് കോയ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് അത്തോളി ക്ലസ്റ്ററിൻ്റെ ഉപഹാരം നൂറുദ്ധീൻ ഹൈത്തമിക്ക് ജില്ലാ കൗൺസിലർ എം.പി മുനീർ ദാരിമി സമർപ്പിച്ചു.പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ എൻ.മുഹമ്മദ് സിയാന് ഖാസി ഉപഹാരം നൽകി അനുമോദിച്ചു. അബ്ദുൽ നാസർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.സുഹൈൽ ദാരിമി, മുജീബ് റഹ് മാൻ ഫൈസി, പി. ഷമീർ കമാലി, കെ.വി മുഹമ്മദ് മുസ് ല്യാർ, റഷീദ് കിണറുള്ള കണ്ടി സംസാരിച്ചു.സഭ സെക്രട്ടറി മുഹമ്മദ് നാസിഫ് ഖാൻ സ്വാഗതവും ട്രഷറർ സി.കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. പതാകഉയർത്തൽ,വിദ്യാർത്ഥികളുടെ കലാപരിപാടികൾ, മൗലീദ് സദസ്, പൊതു പരീക്ഷ വിജയികൾക്കുള്ള ഉപഹാര വിതരണം, ദഫ് പ്രദർശനം, അന്നദാനം, സമ്മാനവിതരണം തുടങ്ങിയവ നടന്നു.




ഫോട്ടോ : അത്തോളി മുനീറുൽ ഇസ് ലാം സഭ സംഘടിപ്പിച്ച മീലാദുന്നബി 2023 പൊതുസമ്മേളനം കാപ്പാട് ഖാസി പി.കെ നൂറുദ്ധീൻ ഹൈതമി ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News