ഇന്നർ വേൾഡ് രണ്ടാമത് ഷോറൂം നരിക്കുനിയിൽ
പ്രവർത്തനം ആരംഭിച്ചു ; ഓണ സമ്മാനമെന്ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം
സ്വന്തം ലേഖകൻ
നരിക്കുനി : നൂതന ഫാഷൻ തരംഗം സൃഷ്ടിച്ച അന്താരാഷ്ട്ര ബ്രാൻഡായ ജോക്കിയുടെയും മറ്റ് പ്രമുഖ ബ്രാൻഡുകളുടെയും അംഗീകൃത ഡീലറായ ഇന്നർ വേൾഡ് നരിക്കുനിയിൽ പ്രവർത്തനം ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളിലേക്ക് കടക്കുന്ന വേളയിൽ നരിക്കുനിക്കാർക്ക് ഓണ സമ്മാനമാണ് ഇന്നർ വേൾഡെന്ന്
ജൗഹർ പൂമംഗലം പറഞ്ഞു.
പുതിയ തലമുറയും പഴയ തലമുറയും ബ്രാന്റ് ഉൽപ്പന്നങ്ങളിലേക്ക് ചേക്കേറുന്ന ഇക്കാലത്ത് നരിക്കുനിയുടെ വ്യാപാര വ്യവസായ രംഗത്ത് ഒരു പൊൻ തൂവലാകും ഈ സ്ഥാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നർ വേൾഡ് മാനേജിംഗ് ഡയറക്ടർ സിനി ലൂക്ക അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കെ കെ സുബൈദ മുഖ്യാതിഥിയായി.
പുതുക്കുളങ്ങര കൂട്ടായി ,
മാനേജിംഗ് ഡയറക്ടർമാരായ പി കെ ജോയി , പി കെ റോയി , വ്യാപാരി വ്യാവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് പ്രസിഡണ്ട് ടി കെ നൗഷാദ് , കേരള ഗ്രാമീണ ബാങ്ക് മാനേജർ എ പി മേഘ , ഫെഡറൽ ബാങ്ക് മാനേജർ ബി സി വിമൽ , അത്തോളി ഫെഡറൽ ബാങ്ക് മാനേജർ റീത്തു,
കേരള ഗ്രാമീണ ബാങ്ക് അസിസ്റ്റന്റ് മാനേജർ എൻ എസ് സുവിദ് ,
എസ് എൻ ഡി എസ് നാഷണൽ പ്രസിഡന്റ് ഷൈജ കൊടുവള്ളി,
ഇന്നർ വേൾഡ് ഗ്രൂപ്പ് മാനേജർ സി ആതിര ,മാനേജർ ഇ ഷമീം എന്നിവർ പങ്കെടുത്തു.
കുമാര സാമി റോഡ് ടി കെ സി ടവറിലാണ് ഷോറൂം. അത്തോളി അത്താണിയിലാണ് ഇന്നർ വേൾഡിന്റെ ആദ്യത്തെ ഷോറൂം.
ഫോൺ : 701279 2549