വിനോദ് കക്കഞ്ചേരിയുടെ കഥകൾ കാലത്തിന്റെ നേർകാഴ്ചകളാണെന്ന്;  ഗിരീഷ് ആമ്പ്ര
വിനോദ് കക്കഞ്ചേരിയുടെ കഥകൾ കാലത്തിന്റെ നേർകാഴ്ചകളാണെന്ന്; ഗിരീഷ് ആമ്പ്ര
Atholi News11 Jul5 min

വിനോദ് കക്കഞ്ചേരിയുടെ കഥകൾ കാലത്തിന്റെ നേർകാഴ്ചകളാണെന്ന്; ഗിരീഷ് ആമ്പ്ര

കോഴിക്കോട് :കക്കഞ്ചേരി എ കെ ജി ഗ്രന്ഥലയം ആൻഡ് വായനശാലയുടെ പ്രതിമാസപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിനോദ് കക്കഞ്ചേരിയുടെ 'ഗ്ലാമറിസം കമ്മ്യൂണിസത്തിനും ക്യാപ്പിറ്റലിസത്തിനുമപ്പുറം? ' എന്ന കഥാസമാഹാരചർച്ച സംഘടിപ്പിച്ചു.

കവിയും ഫോക്‌ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ഉൽഘാടനം ചെയ്തു.

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ

വിനോദ് കക്കഞ്ചേരിയുടെ കഥകൾ കാലത്തിന്റെ നേർകാഴ്ചകളാണെന്ന് അദ്ദേഹം പറഞ്ഞു. 

എ കെ ജി വായനശാല പ്രസിഡന്റ്‌ എ കെ ചിന്മയാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

വായനശാല രക്ഷാധികാരി കെ രാഘവകുറുപ്പ് കഥാകൃത്ത് വിനോദ് കക്കഞ്ചേരിയെ പൊന്നാട ചാർത്തി ആദരിച്ചു. 

കെ കെ രമേശ്‌, സി പദ്മദാസ് എന്നിവർ കഥാചർച്ചയിൽ പങ്കെടുത്തു. വി കെ ബാബു, ലൈബ്രേറിയൻ ലതീഷ് പി എം സംബന്ധിച്ചു .

Tags:

Recent News