ആശ്വാസ തീരങ്ങളായാണ് ജനങ്ങൾ ക്ഷേത്രങ്ങളെ കാണുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
എരഞ്ഞിക്കൽ :ആശ്വാസ തീരങ്ങളായാണ് ജനങ്ങൾ ക്ഷേത്രങ്ങളെ കാണുന്നതെന്ന്
മന്ത്രി എ.കെ.ശശീന്ദ്രൻ
എരഞ്ഞിക്കൽ കാരം വെള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ വിശ്വാസങ്ങളുടെയും ആധാരം സത്യാന്വേഷണമാണ് . സത്യമാണ് ദൈവം എന്നാണ് വിശുദ്ധ ഗ്രന്ഥങ്ങളൊക്കെയും പറഞ്ഞു വെക്കുന്നത്. ഭക്തി അവനവനും മറ്റുള്ളവർക്കും സമാധാനം ഉറപ്പാക്കാൻ ആവണമെന്നും
മന്ത്രി കൂട്ടി ചേർത്തു.
ചടങ്ങിൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ കെ.എ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.എം.ഒ. ഡോ. പിയൂഷ് എം നമ്പുതിരിപ്പാട് മുഖ്യാതിഥിതിയായി. കൗൺസിലർ എസ്.എം. തുഷാര . ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് കെ. വിശ്വനാഥ കുറുപ്പ് ജനറൽ കൺവീനർ സി.കെ. സുരേഷ് കുമാർ സെക്രട്ടറി പി.ജയൻ വി.ശശികുമാർ ശിവദാസ് കൊടമന എന്നിവർ സംസാരിച്ചു. 6 ദിവസം നീണ്ടുനിൽക്കുന്ന ആറാട്ട് ഉൽസവത്തിന് ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.