പോലീസിനെ ആക്രമിച്ചു :  മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തും.  19 വയസ്സ്കാരനെതിരെ    29 കേസ്
പോലീസിനെ ആക്രമിച്ചു : മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തും. 19 വയസ്സ്കാരനെതിരെ 29 കേസ്
Atholi News22 Sep5 min

പോലീസിനെ ആക്രമിച്ചു : മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തും.19 വയസ്സ്കാരനെതിരെ  29 കേസ് 



കോഴിക്കോട്:പൊലീസിനെ ആക്രമിച്ച മോഷണ സംഘം പിടിയിൽ. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൂന്നംഗ സംഘത്തെയാണ്  മെഡിക്കൽ കോളേജ് പൊലീസ് സാഹസികമായി പിടികൂടിയത്.  

കോഴിക്കോട് മെഡിക്കൽ കോളജിന് മുൻ വശത്ത് വച്ച് ബൈക്ക് മോഷണം പോകുന്നത് ഇക്കഴിഞ്ഞ 19 നാണ്. cctv ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് മനസ്സിലാക്കി. എന്നാൽ ഈ മൂന്നംഘ സംഘം കൊടുവള്ളിയിലെത്തി മൊബൈൽ ഷോപ്പിലും കവർച്ച നടത്തിയിരുന്നു . ശേഷം കുറ്റിക്കാട്ടൂരിലേക്ക് കടന്നുകളഞ്ഞു

ഇതേതുടർന്ന് ഡിസിപിയുടെ സ്പെഷ്യൽ സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ്മൂന്നു പേരെ പിടികൂടിയത്.മുഖ്യ പ്രതി കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് (19),കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിടികൂടുന്നതിനിടെ  പൊലീസ് ഡ്രൈവറായ സന്ദീപിനെ കുത്തിപ്പരുക്കേൽപ്പിച്ച് മുഖ്യപ്രതി രക്ഷപെട്ടിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫിനെ പിടികൂടിയത്.മോഷ്ടിച്ച ബൈക്കുമായി കടന്നു കളഞ്ഞ ഇയാൾ മാനാഞ്ചിറയ്ക്ക് സമീപത്തെ കോംട്രസ്റ്റിന്റെ കെട്ടിടത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ എത്തി സാഹസികമായാണ് പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം വിവിധ കേസുകളിൽ 7 പേരെയും പൊലീസ് ഇവിടെ നിന്ന് പിടികൂടി. പ്രതികളെ കോടതി റിമന്റ് ചെയ്തു.

Tags:

Recent News