ഫുട്ബോൾ ആരവത്തിന് തെക്കെപുറം ഒരുങ്ങി; താര ലേലം 29 ന്
ഫുട്ബോൾ ആരവത്തിന് തെക്കെപുറം ഒരുങ്ങി; താര ലേലം 29 ന്
Atholi News26 Jun5 min

ഫുട്ബോൾ ആരവത്തിന് തെക്കെപുറം ഒരുങ്ങി;

താര ലേലം 29 ന്





കോഴിക്കോട് :തെക്കേപുറം എക്സ്പാട്സ് ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ

ഏലിസ്റ്റോ - ടെഫ ഫ്രാഞ്ചൈസി ഫുട്ബോൾ ടൂർണമെന്റ് 

സീസൺ - 11 ഒരുങ്ങുന്നു.

ജൂൺ 29 ന് രാവിലെ 10ന് ചെറൂട്ടി റോഡ് 

എം എസ് എസ് ഹാളിൽ താര ലേലം നടക്കും. 

ജൂലൈ 23 മുതൽ 27 വരെ ചെറുവണ്ണൂർ അഡ്രസ്സ് ടർഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.

ഓൺലൈൻ രജിസ്ട്രേഷനിലൂടെ 14 ഫ്രാഞ്ചൈസി ഓണേഴ്സ് മത്സര രംഗത്തുണ്ട്.

കളിക്കാരും ഫുട്ബോൾ പ്രേമികളും അത്യന്തം ആവേശത്തിലാക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ

യംഗ്‌സ്റ്റേഴ്‌സ് വിഭാഗത്തിൽ 8 ടീം അംഗങ്ങളായി 88 കളിക്കാരും മാസ്റ്റേഴ്സ് വിഭാഗത്തിൽ 6 ടീമുകളിലായി 72 കളിക്കാരും 14 ഫ്രാഞ്ചൈസികളിലായി മൊത്തം 160 ഫുട്ബോൾ താരങ്ങൾ മാറ്റുരക്കും. 

കാറ്റ് നിറച്ച പന്തിനെ തങ്ങളുടെ വരുതിയിൽ നിർത്തുവാൻ 

ഓരോ ടീമും കളിക്കാരനും ശ്രമിക്കുമ്പോൾ സീസൺ 11 ൽ ഫുട്ബോൾ ആസ്വാദകർക്ക് സുന്ദര മുഹൂർത്തങ്ങളാണ് സമ്മാനിക്കുക

യങ്ങ്സ്റ്റേഴ്സ് വിഭാഗത്തിൽ കൂടുതൽ താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇത്തവണ കളി ഫുട്ബോളിന്റെ യഥാർത്ഥ നിലവാരത്തിലേക്കും ഉയരും .

ഞായറാഴ്ച രാവിലെ കൃത്യം 10 ന് “താര ലേലം”ആരംഭിക്കു

മ്പോൾ കളിക്കാർ, ഫ്രാഞ്ചൈസികൾ ആരാകുമെന്ന് എല്ലാവരും ആകാക്ഷയിലാണ്.

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങൾ,സ്കൂൾ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചവർ, നിരവധി പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയവർ ജില്ലാ ടീം അംഗങ്ങൾ , സെവൻസ് ഫുട്ബോളിൽ പയറ്റി തെളിഞ്ഞവർ എല്ലാം ഉൾപ്പെട്ട താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുക.

 പ്രവാസി, മുൻ പ്രവാസി എന്നിവർ 135 കളിക്കാരും 25 മറുനാടൻ കളിക്കാരും കൂടെ ചേരുമ്പോൾ തെക്കേപ്പുറം ആവേശ കൊടുമുടിയിലാകും.

Recent News