അത്തോളിയിൽ ഇടിമിന്നൽ ഏറ്റു
യുവതിയ്ക്ക് പരിക്ക്
അത്തോളി: ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജി കലയ്ക്കാണ് ( 40) പരുക്കേറ്റത്.ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഇവര്‍
വീടിന്റെ കോലായില്‍ നില്‍ക്കുകയായിരുന്നു. മിന്നലേറ്റ ഉടനെ പ്രജി കല ബോധ രഹിതയായി നിലത്ത് വീണു.തുടര്‍ന്ന് അയല്‍വാസികൾ ചേര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തതായി അയൽവാസി പറഞ്ഞു.
പ്രജികലയുടെ അടുത്ത വീടായ മങ്കരം കണ്ടി സുഹറയുടെ വീടിന്റെ ചുമരുകള്‍ക്ക് ഇടിമിന്നലില്‍ വിള്ളലേറ്റിട്ടുണ്ട്.