അത്തോളിയിൽ ബാലകലോത്സവം  ശനിയും ഞായറും (18നും19നും)
അത്തോളിയിൽ ബാലകലോത്സവം ശനിയും ഞായറും (18നും19നും)
Atholi News17 Jan5 min

അത്തോളിയിൽ ബാലകലോത്സവം

ശനിയും ഞായറും (18നും19നും)




അത്തോളി:കൊയിലാണ്ടി താലൂക്ക്

ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവം ജനുവരി 18, 19( ശനി , ഞായർ)അത്തോളി ജി.എം.യു പി സ്കൂൾ വേളൂരിൽ നടക്കും. 

ശനി രാവിലെ 10 ന്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   പി.ബാബുരാജ് ഉൽഘാടനം ചെയ്യും. ലൈബ്രറികളുടെ നേതൃത്വത്തിൽ നടത്തിയ ബാലകലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ താലൂക്ക് മത്സരത്തിൽ പങ്കെടുക്കും .

news image

ജനുവരി 18 ശനിയാഴ്ച രചനാ മത്സരങ്ങൾ : ആസ്വാദനക്കുറിപ്പ് തയ്യാറക്കൽ , ഉപന്യാസം രചന , കാർട്ടൂൺ രചന, കവിത രചന , കഥാപ്രസംഗം .

19 ന് കലാമത്സരങ്ങൾ :

കാവ്യാലാപനം , ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, നാടൻപാട്ട് , പ്രസംഗം ( മലയാളം)

നടക്കും .

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണായും എൻ.ടി മനോജ് ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.

news image

Recent News