അത്തോളിയിൽ  പൂക്കൃഷി വിളവെടുപ്പ് നടത്തി :  എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസ
അത്തോളിയിൽ പൂക്കൃഷി വിളവെടുപ്പ് നടത്തി : എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
Atholi NewsInvalid Date5 min

അത്തോളിയിൽ

പൂക്കൃഷി വിളവെടുപ്പ് നടത്തി :

എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്


സ്വന്തം ലേഖകൻ



അത്തോളി : ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓണക്കാല പൂക്കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു.

അടുത്ത ഓണത്തിന് മുൻപായി എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് ബിന്ദു രാജൻ പറഞ്ഞു.

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 11 വനിതാ ഗ്രൂപ്പുകളാണ് കൃഷി നടത്തിയത്. 

6 ആം വാർഡിലെ ജീവനി വനിതാ ഗ്രൂപ്പ് നടത്തിയ ചെണ്ടു മല്ലി കൃഷിയുടെ വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് സി കെ റിജേഷ് അധ്യക്ഷത വഹിച്ചു.news image

സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ , എ എം സരിത , വാർഡ് മെമ്പർ

 പി എം രമ , സെക്രട്ടറി കെ ഹരിഹരൻ , സി എം സത്യൻ , കൃഷി ഓഫീസർ കെ ടി സുവർണ ശ്യം , 

എം ഷൺമുഖൻ, ജീവനി വനിത ഗ്രൂപ്പ് പ്രസിഡൻ് റീജ കട്ടപൊയിൽ എന്നിവർ പ്രസംഗിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും ഗ്രൂപ്പ് മെമ്പർ കെ സാവിത്രി ഏറ്റുവാങ്ങി . എ കെ പ്രേമ , കെ കെ സുമതി , വി ദേവി , കെ സിന്ധു എന്നിവരാണ് ജിവനി ഗ്രൂപ്പിലെ അംഗങ്ങൾ. news image

10 , 11 , 12 ദിവസങ്ങളിൽ 

ഗ്രാമ പഞ്ചായത്ത് നടത്തുന്ന കുടുംബശ്രീ നടത്തുന്ന ഓണ ചന്തയിൽ   

പൂ വിൽപ്പനയ്ക്ക് ലഭ്യമാകും.

16 ആം വാർഡിൽ വിളവെടുത്ത പൂക്കൾ

വേളൂർ വെസ്റ്റിൽ സോക്കാർ വെസ്റ്റിന് സമീപം ഇന്ന് (5/09/) വൈകീട്ട് 4 ന് വിൽപ്പനയ്ക്ക് എത്തുമെന്ന് കൂട്ടായ്മ അത്തോളി ന്യൂസിനെ അറിയിച്ചു

Recent News