പൊയിൽക്കാവ് എച്ച് എസ് സ്ക്കൂളിൽ
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 25 ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ മുഖ്യാതിഥിയായി.
എസ് ഐ മാരായ ജിതേഷ് കെ എസ് , ദിലീഷ് സാട്ടോ , പ്രിൻസിപ്പൽ ചിത്രേഷ് പി ജി , പ്രധാനാധ്യാപിക ബീന കെ സി , വാർഡ് മെമ്പർ ബേബി സുന്ദർ രാജ് , പിടിഎ പ്രസിഡണ്ട് രാഗേഷ് , പിടിഎ പ്രതിനിധി സാബു കീഴരിയൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഡ്രിൽ ഇൻസ്പെക്ടർ മവ്യ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഹാരിക രാജ് പരേഡ് ഇൻ കമാൻഡറും അനുഗ്രഹ ബി എസ് സെക്കൻ്റ് ഇൻ കമാൻഡറും ആയ പരേഡിൽ പെൺകുട്ടികളുടെ പ്ലട്ടൂൺ തേജ പൂർണ്ണയും ആൺ കുട്ടികളുടെ പ്ലട്ടൂൺ വിശാൽ കൃഷ്ണയും നയിച്ചു.
പരേഡിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുജിത് സി , ലിൻസി കെ എന്നിവർ നേതൃത്വം നൽകി