നിപ : ജില്ലയിൽ പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു
നിപ : ജില്ലയിൽ പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു
Atholi News13 Sep5 min

നിപ : ജില്ലയിൽ പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു 




കോഴിക്കോട് :നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു. 


ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കണം. വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജനപങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങുകയും വേണം. 

news image

പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുളള കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റിവെക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

Tags:

Recent News