വായനയും എഴുത്തും ഭൗതിക വ്യായാമമാണെന്ന്
മന്ത്രി പി എ മുഹമ്മദ് റിയാസ്
മുരളീധര പണിക്കരുടെ 91 ആം മത് പുസ്തകം ബാങ്കർ ടു ബങ്കർ പ്രകാശനം ചെയ്തു
കോഴിക്കോട് :വായനയും എഴുത്തും ഭൗതിക വ്യായാമമാണെന്ന്
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .
പ്രമുഖ ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ മുരളീധര പണിക്കരുടെ 91 ആംമത് പുസ്തകം 'ബാങ്കർ ടു ബങ്കർ'
ഹോട്ടൽ നളന്ദയിൽ
പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
30 വർഷം മുൻപുള്ള കാര്യങ്ങൾ ഓർമ്മയുണ്ടാകും, എന്നാൽ 30 മിനിറ്റ് കണ്ട കാഴ്ച പോലും മറന്ന് പോകുന്നു . പോസ്റ്റ് കോവിഡിന് ശേഷം സംഭവിക്കുന്ന പ്രധാന പ്രശ്നമാണിത്. ഇതിനെ അറ്റൻഷൻ ഡെവിസിറ്റ് എന്നാണ് വിശേഷിപ്പിക്കുക.
ഈ പ്രതിസന്ധി മറികടക്കാൻ അതത് ദിവസം നടന്ന കാര്യങ്ങൾ രാത്രിയിൽ എഴുതി വെക്കുന്നത് നല്ലതാണ്.ഇത് ഒരു വ്യായാമമാക്കി മാറ്റുക.
ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വായന രീതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പുസ്തക വായന
തളരില്ലന്ന് മന്ത്രി വിശദീകരിച്ചു.
വായനക്കാരിലേക്ക് ആകർഷിക്കുന്ന രീതിയിൽ എഴുതാൻ കഴിവുള്ള മുരളീധര പണിക്കരുടെ രചന ജീവിതത്തിൽ സെഞ്ച്വറി അടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി പുസ്തകം ഏറ്റുവാങ്ങി.
റോട്ടറി ക്ലബ്ബ് കാലിക്കറ്റ് പ്രസിഡൻ്റ് എടത്തൊടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.
മുതിർന്ന മാധ്യമ പ്രവർത്തകൻ എം പി പത്മനാഭൻ ,
ബേപ്പൂർ മുരളീധര പണിക്കർ, ഇ എം രാജാമണി , മോഹനൻ നടുവത്തൂർ , പിങ്ക് ബുക്സ് എഡിറ്റർ കെ എം മണി ശങ്കർ , വിനോദ് കുമാർ മാടത്തിങ്കൾ എന്നിവർ പ്രസംഗിച്ചു.
ജ്ഞാനേശ്വരി പബ്ലിക്കേഷൻസാണ് പ്രസാധകർ .
ഫോട്ടോ:
പ്രമുഖ ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ മുരളീധര പണിക്കരുടെ 91 ആംമത് പുസ്തകം ബാങ്കർ ടു ബങ്കർ മന്ത്രി പി എ മുഹമ്മദ് റിയാസ്
പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരിയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.
എടത്തൊടി രാധാകൃഷ്ണൻ,
ഇ എം രാജാമണി , മോഹനൻ നടുവത്തൂർ , പിങ്ക് ബുക്സ് എഡിറ്റർ കെ എം മണി ശങ്കർ , വിനോദ് കുമാർ മാടത്തിങ്കൾ സമീപം.