കൊങ്ങന്നൂർ നുസ്രത്തുൽ മസാകീൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ റമദാൻ കിറ്റ് ; കാരുണ്യത്തിന്റെ കരുതൽ 13 വർഷം പിന്നിട്ടു
അത്തോളി :കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദ് കീഴിൽ പ്രവർത്തിക്കുന്ന നസ്റതുൽ മസാകീൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ
റമദാൻ കിറ്റ് വിതരണം ചെയ്തു.കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ എൻ എം സി ടി പ്രസിഡന്റ് കുനിയിൽ ഹമീദ്
മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി സലീം കോറോത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജാതി മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ചുള്ള
നുസ്രത്തുൽ മസാകീൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് കുനിയിൽ ഹമീദ് പറഞ്ഞു.
മഹല്ല് പ്രസിഡന്റ് ഷാബ് മൊയ്തീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് പി പി മുഹമ്മദലി ബാഖവി പ്രാർത്ഥന നടത്തി എൻ എം സി ടി സെക്രട്ടറി ലത്തീഫ് കോറോത്ത്, റിയാസ് കളത്തിൽ , സലീം ആലോക്കണ്ടി , ടി പി
സർഷാദ് , തസ്ലി കോറോത്ത്, ഒ കെ മജീദ്, അനസ് കുനിയിൽ, ഒ കെ തസ്ലീം , മമ്മദ് കോയ മേത്തറമ്മിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ : കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ എൻ എം സി ടി പ്രസിഡന്റ് കുനിയിൽ ഹമീദ്
മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി സലീം കോറോത്തിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.