മെഡിക്കൽ കോളേജിലെ കാത്തിരിപ്പ്  കേന്ദ്രത്തിൻ്റെ ദുരവസ്ഥ:  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മെഡിക്കൽ കോളേജിലെ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
Atholi News15 Jun5 min

മെഡിക്കൽ കോളേജിലെ കാത്തിരിപ്പ്

കേന്ദ്രത്തിൻ്റെ ദുരവസ്ഥ:

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഐ.സി.യുവിന് പുറത്തുള്ള  കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 


കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതിയെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 14 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.


മഴ പെയ്താൽ ചോരുന്ന അവസ്ഥയാണ് കാത്തിരിപ്പ് കേന്ദ്രത്തിലുള്ളത്. കൊതുകുശല്യവും രൂക്ഷമാണ്. മരുന്നിനും മറ്റുമായി ഐ.സി.യുവിൽ നിന്നും എപ്പോഴും വിളി വരാം.എന്നാൽ പേര് വിളിക്കുന്നതു പോലും വ്യക്തമായി കേൾക്കാനാവില്ല. .രോഗികളുമായി വരുന്നവർ രോഗികളായി തിരികെ പോകേണ്ട അവസ്ഥയാണുള്ളതെന്ന് പറയുന്നു

Tags:

Recent News